തിരുവനന്തപുരം:വ്യാജവാർത്തകൾ പരിശോധിക്കാൻ സർക്കാർ രൂപീകരിച്ച സമിതിയിൽ നിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കി. മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സമിതിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.പകരം, ആരോഗ്യവകുപ്പ് അഡിഷണൽ സെക്രട്ടറി ബിജു ഭാസ്‌കറിനെ ഉൾപ്പെടുത്തി.