തിരുവനന്തപുരം: ഭീമയുടെ 96ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ 15വരെ ഭീമ തിരുവനന്തപുരം,ആറ്റിങ്ങൽ, അടൂർ,പത്തനംതിട്ട,കാസർകോട് ശാഖകളിൽ മെഗാ ആനിവേഴ്സറി ലക്കി ഡ്രോയും ആനിവേഴ്സറി ഓഫറുകളുമുണ്ട്. ലക്കിഡ്രോയിലൂടെ ഗൃഹോപകരണങ്ങൾ സമ്മാനമായി ലഭിക്കും.സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 35ശതമാനം വരെ വിലക്കിഴിവും, ഡയമണ്ട് കാരറ്റിന് 20ശതമാനം വരെ വിലക്കിഴിവുമുണ്ട്. 4മാസം കാലാവധി വരെ 10ശതമാനം അഡ്വാൻസ് ബുക്കിംഗ് ഓഫറുമുണ്ട്.എല്ലാ പർച്ചേയ്സുകൾക്കും ഉറപ്പായ സമ്മാനങ്ങളും ഇക്കാലയളവിൽ നൽകുമെന്നും ഉപഭോക്താക്കൾ ആഘോഷങ്ങളുടെ ഭാഗമാകണമെന്നും ഭീമ മാനേജിംഗ് ഡയറക്ടർ സുഹാസ് എം.എസ് പറഞ്ഞു.916 ഭീമാ സ്വർണം, 916 ഹാൾമാർക്ക് സ്വർണം,ഗൾഫ് ഗോൾഡ് എന്നിവ വിലയിലും തൂക്കത്തിലും കിഴിവില്ലാതെ മാറ്റി വാങ്ങാനും അവസരമുണ്ട്.