നാഗർകോവിൽ: ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് രണ്ടു പെൺകുഞ്ഞുങ്ങൾക്കും ഉറക്കഗുളിക കൊടുത്ത് കൊന്ന ശേഷം യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു.നാഗർകോവിൽ സ്വദേശി രഞ്ജിത്ത് കുമാറിന്റെ (32) ഭാര്യ രാശി (28)യാണ്, മക്കൾ അക്ഷയ (5), അനുഷ്യ (3) എന്നിവരെ കൊന്ന ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.
നാഗർകോവിൽ സ്വദേശി രാമദാസ് (70)- ചന്ദ്ര (68)ദമ്പതികളുടെ മകനായ രഞ്ജിത്ത് കുമാർ മെഡിക്കൽ ഏജൻസി നടത്തുകയായിരുന്നു.ഒരു വർഷത്തിന് മുൻപ് വാഹനാപകടത്തിൽ മരിച്ചു.തുടർന്ന് ,കോയമ്പത്തൂരുകാരിയായ രാശി ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. രഞ്ജിത്തിന്റെ അച്ഛൻ കൂലിപ്പണി ചെയ്താണ് ഇവരെ സംരക്ഷിച്ചത്. കഴിഞ്ഞ മാസം 17 ന് ആയിരുന്നു രഞ്ജിത്ത് കുമാറിന്റെ ഒന്നാം ചരമ വാർഷികം. അന്ന് മുതൽ രാശി മാനസികമായി തളർന്ന നിലയിൽ കാണപ്പെട്ടിരുന്നു. ഞായറാഴ്ച്ച രാത്രി രണ്ട് കുട്ടികൾക്കും ഉറക്കഗുളിക കൊടുത്ത് കൊലപ്പെടുത്തിയശേഷം, കുളിമുറിയിൽ്ക്കയറി തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.നിലവിളി കേട്ട് വീട്ടുകാർ എത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. 'ഞാനും മക്കളും ഭർത്താവിന്റെയടുത്തേക്ക് പോവുന്നു ' . എന്നെഴുതിയ കുറിപ്പ് രാശിയുടെ മുറിയിൽ നിന്ന് കണ്ടെടുത്തു. .ഞങ്ങളെ നല്ല രീതിയിൽ ഭർത്താവിന്റെ അടുത്തേക്ക് യാത്രയാക്കണം. എല്ലാപേരും പൊറുക്കണമെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു.
|