dd

നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 22കാരൻ അറസ്റ്റിൽ. കൊല്ലം പുന്നല കൈതക്കാട് വിഷ്ണു വിലാസത്തിൽ നിന്ന് പനവൂർ ഏരുമല കുന്നുംപുറത്ത് വീട്ടിൽ താമസിക്കുന്ന വിഷ്ണു ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 28ന് വീടിനു സമീപമൂള്ള കടയിൽ നിന്ന് പാലും ബിസ്ക്കറ്റും വാങ്ങിപ്പോയ കുട്ടിയെ വീട്ടിൽ വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽഗോപി, എസ്.സി.പി.ഒ രാജേഷ് കുമാർ. സനൽ രാജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.