തിരുവനന്തപുരം: രാജാരവിവർമ്മയുടെ ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തി രാജാരവിവർമ്മ ആർട്ട് ഗാലറി തലസ്ഥാനത്ത് ആരംഭിക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് രാജാരവിവർമ്മയുടെ പേരിൽ ഒരു ആർട്ട് ഗാലറി ഒരുങ്ങുന്നത്. തിരുവനന്തപുരം മ്യൂസിയത്തെ ശ്രീചിത്ര ആർട് ഗാലറിക്കു സമീപത്താണ് സജ്ജീകരിക്കുന്നത്. ഇതിന്റെ നിർമ്മാണോദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി നിർവഹിച്ചു. മ്യൂസിയംവകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നതും നിർമ്മിക്കുന്നതും. രാജാരവിവർമ്മയുടെ പ്രശസ്ത ചിത്രങ്ങളായ ഹംസ ദമയന്തി, ദ്രൗപതിയും സിംസികയും, ദർഭമുനകൊണ്ട ശകുന്തള, മോഹിനിയും രുക്മാനന്ദയും എന്നീ പ്രശ്സത ചിത്രങ്ങളാണ് നിർമ്മിക്കുന്ന ആദ്യ വരിയിൽ ഇടം പിടിക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വരച്ച ചിത്രങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു.രാജാരവിവർമ്മയുടെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരത്തിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇരുനിലകളിലായിട്ടാണ് നാടൻ ശൈലിയിലുള്ള നിർമ്മാണ പ്രവർത്തനം
പദ്ധതിക്ക് 8 കോടി രൂപയാണ് ചെലവ്
പൂർത്തീകരണത്തോടെ രാജാരവിവർമ്മ ചിത്രങ്ങളുടെ ഏറ്റവും വലിയ ശേഖരങ്ങളുള്ള ഗാലറിയായി മാറും
രാജാ രവിവർമ്മയുടെ 43 ചിത്രങ്ങളും 96 പെൻസിൽ വരകളുമാണ് സ്ഥാപിക്കുന്നത്
5 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമമെന്ന് മ്യൂസിയം ഡയറക്ടർ എസ്.അബു
ചിത്രങ്ങൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കാൻ അന്തരീക്ഷ ഊഷ്മാവും
ജലസാന്ദ്രതയുമെല്ലാം നിയന്ത്രിക്കുന്ന സംവിധാനം സജ്ജീകരിക്കും
ലിഫ്റ്റ് സംവിധാനവുമുണ്ട്
24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതികരണ സംവിധാനം
ഗ്യാസ് വഴി നിയന്ത്രിക്കുന്ന ആധുനിക രീതിയിലുള്ള അഗ്‌നിസുരക്ഷ
ചിത്രങ്ങളെല്ലാം സംരക്ഷണപ്രക്രിയയ്ക്ക് വിധേയമാക്കുന്ന ലാബും സജ്ജീകരിക്കും