ആറ്റിങ്ങൽ: ഭാര്യയുടെ മാതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. കടകംപള്ളി കരിക്കകം അജിത ഭവനിൽ രാജീവ് (32) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പരുത്തിയിൽ ക്ഷേത്രത്തിനു സമീപമുള്ള കടയിൽ സാധനങ്ങൾ വാങ്ങാനായി കാർ നിറുത്തി ഇറങ്ങിയ രാജീവിന്റെ ഭാര്യാമാതാവ് ഉഷയെ അപകടകരമായ കൈയുറ ഉപയോഗിച്ച് മുഖത്ത് നിരവധിതവണ ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ആറ്റിങ്ങൽ സി.ഐ ഷാജി, എസ്.ഐമാരായ സനോജ്, ശ്രിനിവാസൻ, എ.എസ്.ഐമാരായ താജുദ്ദീൻ, കിരൺ, സലിം, പൊലീസുകാരായ ബിജു, വിനു, അജി, സുധീഷ്, രാകേഷ് എന്നിവരടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.