v

വെഞ്ഞാറമൂട്: പ്രൈവറ്റ് ബസുകൾക്കായി നിർമ്മിച്ച ബസ്‌ സ്റ്റാൻഡ് മത്സ്യലേല മാർക്കറ്റായി മാറിയതായി പരാതി. 2010ൽ വെഞ്ഞാറമൂട് കിഴക്കേ റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആരംഭിച്ചത്. ഇതേ സ്ഥലത്തുതന്നെയാണ് മത്സ്യലേല മാർക്കറ്റും പ്രവർത്തിക്കുന്നത്. പ്രൈവറ്റ് ബ്സ് സ്റ്റാൻഡിന് സമീപത്തായി അത്യാധുനിക സൗകര്യങ്ങളോടെ 2.41 കോടി രൂപയ്ക്ക് മത്സ്യ മാർക്കറ്റ് പണികഴിപ്പിച്ചിരിക്കവെയാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഇവിടെ മാർക്കറ്റ് പ്രവർത്തിക്കുന്നത്. മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നതിൽ നെല്ലനാട് പഞ്ചായത്ത് വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ സ്ഥലം എം.എ.എ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് ബി.ജെ.പി നെല്ലനാട് പഞ്ചായത്ത് കമ്മിറ്റി വെെസ് പ്രസിഡന്റ് ബീന വെഞ്ഞാറമൂട് ആവശ്യപ്പെട്ടു.