തിരുവനന്തപുരം: പി.എസ്.സി അംഗം ഡോ. ഡി. രാജൻ വിരമിച്ചു. വിരമിക്കൽ ചടങ്ങിൽ ചെയർമാൻ എം..കെ.സക്കീർ അദ്ധ്യക്ഷനായി. കൺട്രോളർ ഒഫ് എക്‌സാമിനേഷൻ ആർ. ഗീത ജീവിതരേഖ സദസിന് പരിചയപ്പെടുത്തി. അംഗങ്ങളായ പ്രൊഫ. ലോപ്പസ് മാത്യു, ആർ. പാർവതീ ദേവി, ജി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സാജു ജോർജ് സ്വാഗതവും അഡിഷണൽ സെക്രട്ടറി വി.ബി. മനുകുമാർ നന്ദിയും പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശിയായ രാജൻ എം.ബി.ബി.എസ് ,എം.ഡി (പൾമണറി മെഡിസിൻ) ബിരുദധാരിയാണ്. പി.എസ്.സി. അംഗമാകുന്നതിന് മുൻപ് ലക്ചറർ ഇൻ നെഫ്രോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിൻ തസ്തികകളിൽ സേവനമനുഷ്ഠിച്ചിരുന്നു. കള്ളിക്കാട് ഗവൺമെന്റ് ആയുർവേദ ഡിസ്പൻസറിയിലെ ഡോ. ജാക്വലിൻ ആണ് ഭാര്യ . ജൂലിയ ജെ. രാജൻ (മെഡിക്കൽ വിദ്യാർത്ഥിനി), ജെനീറ്റ ജെ. രാജൻ (പ്ലസ് വൺ വിദ്യാർത്ഥിനി) എന്നിവർ മക്കളാണ്.