തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിൽ അർക്കിടെക്ച്ചറൽ അസിസ്റ്റന്റ് (പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിൽ നിന്ന് നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 54/19), ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (രണ്ടാം എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 453/19), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (ഉറുദു) (ആറാം എൻ.സി.എ.- പട്ടികജാതി) (കാറ്റഗറി നമ്പർ 614/19), തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 612/19), തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) എൽ.പി.എസ്. (മൂന്നാം എൻ.സി.എ.- പട്ടികജാതി) (കാറ്റഗറി നമ്പർ 623/19), കണ്ണൂർ ജില്ലയിൽ വിദ്യഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് (സംസ്‌കൃതം) (എൻ.സി.എ.- മുസ്ലീം) (കാറ്റഗറി നമ്പർ 618/19) തസ്തികളിലേക്ക് അഭിമുഖ പരീക്ഷ നടത്താൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
ആരോഗ്യ വകുപ്പിൽ ജനറൽ ഫിസിയോതെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 236/18).
പൊലീസ് വകുപ്പിൽ (മോട്ടോർ ട്രാൻസ്‌പോർട്ട് വിംഗ്) മോട്ടോർ ട്രാൻസ്‌പോർട്ട് സബ് ഇൻസ്‌പെക്ടർ) (കാറ്റഗറി നമ്പർ 13/16).
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 329/19).
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സർവേയർ). (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 334/19).
സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും
സിഡ്‌കോയിൽ ഡ്രാഫ്ട്‌സ്മാൻ (സിവിൽ) ഗ്രേഡ് 2 (കാറ്റഗറി നമ്പർ 319/19).
കണ്ണൂർ, പാലക്കാട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 391/18).
കെ.എസ്.ഇ.ബി.യിൽ മീറ്റർ റീഡർ/സ്‌പോട്ട് ബില്ലർ (കാറ്റഗറി നമ്പർ 557/14).
ഒ.എം.ആർ. പരീക്ഷ നടത്തും
മലബാർ സിമന്റ്‌സ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലാർക്ക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 68/20).
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും
കെ.എസ്.എഫ്.ഡി.സി. യിൽ ടെലഫോൺ പി.എ.ബി.എക്‌സ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 192/17).
പരീക്ഷ മാറ്റിവച്ചു
കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കെമിസ്ട്രി (കാറ്റഗറി നമ്പർ 293/19) തസ്തികയിലേക്ക് 2021 ജനുവരി 8 ന് നടത്താനിരുന്ന എഴുത്തുപരീക്ഷ, ജനുവരി 18 ലേക്ക് മാറ്റി.
എഴുത്തുപരീക്ഷ
കാസർകോട് ജില്ലയിൽ ജുഡിഷ്യറി (ക്രിമിനൽ) വകുപ്പിൽ കന്നഡ ട്രാസ്‌ലേറ്റർ (കാറ്റഗറി നമ്പർ 274/18) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി 13 ന് രാവിലെ 10.30 മുതൽ 1.00 വരെ നടത്തുന്ന എഴുത്തുപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യണം.