ec

തിരുവനന്തപുരം : സി.എം.പി അരവിന്ദാക്ഷൻ വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ടെലിവിഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. അരവിന്ദാക്ഷൻ പക്ഷത്തെ എം.അജിബും എം.വി.രാജേഷും തമ്മിൽ ടെലിവിഷൻ ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ച് ഉത്തരവായത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വതന്ത്ര ചിഹ്നങ്ങൾ ലഭിക്കുന്നതിന് രണ്ടു കൂട്ടർക്കും അപേക്ഷ നൽകാം.