തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ് വിജിലൻസിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ബെഹ്റ ആഭ്യന്തരവകുപ്പിനു കത്തു നൽകി. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ചുമതലയിലുള്ള കേസിൽ ഒട്ടും പുരോഗതിയില്ല. ജൂലായ് 13നാണ് കേസ് റജിസ്റ്റർ ചെയ്തത്. കേസ് വിജിലൻസിനു കൈമാറണമെന്ന് സിറ്റി പൊലീസ് കമ്മിഷണറും ശുപാർശ ചെയ്തിരുന്നു.