കല്ലറ: പത്രം ഏജന്റ് ആയിരുന്ന സുദർശനന്റെ ആകസ്‌മിക മരണത്തോടെ ദുരിതത്തിലായ കുടുംബത്തിന് തിരുവനന്തപുരം കോസ്‌മോപോളിറ്റൻ ലയൺസ് ക്ലബിന്റെ ' ഹോം ഫോർ ഹോംലസ് ' പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപ ധനസഹായം നൽകി. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ലയൺ സാം ജോസഫ്, സെക്രട്ടറി ഡി. മുരളീധരൻ, അലക്‌സ് കുര്യാക്കോസ്, അനിൽകുമാർ, കെ.എസ്. സുനിൽ, ഡോ.കെ. സതീശൻ എന്നിവർ പങ്കെടുത്തു.