മുരുക്കുംപുഴ :ചെമ്പരത്തിവിള വീട്ടിൽ സി. രംഗനാഥൻ-ടി. രാജമ്മ ദമ്പതികളുടെ മകൻ ആർ. വിജയൻ (60) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: നന്ദു, മാളു.
സിൽവസ്ട്രോസ്
നിലമാമൂട് : ചെറുപുന്നക്കാല ജീലാഭവനിൽ സിൽവസ് ട്രോസ് (69, ആധാരമെഴുത്ത് മാനേജർ കുന്നത്തുകൽ സബ് രജിസ്ട്രാർ ഒാഫീസ്) നിര്യാതനായി. ഭാര്യ: ചെറുപുഷ്പം. മക്കൾ: ജില, ലാജി (പാലക്കാട് ചൂളംപറ്റ ഗവ. ജി.എച്ച്.എസ് അദ്ധ്യാപിക). മരുമക്കൾ: സുനിൽ, ജോസ് (മലപ്പുറം ഗവ. എച്ച്.എസ്.എസ് അദ്ധ്യാപകൻ).
ജറാഡ്
തിരുപുറം : പുത്തൻകട, മാതാസദനത്തിൽ ജറാഡ് വി. (62) നിര്യാതനായി. ഭാര്യ: സുകുമാരി ( ജെ.പി.എച്ച്.എൻ. പൊഴിയൂർ, പി.എച്ച്.സി.).മക്കൾ: ഡോ. ജെറിൻ എസ്. ജറാഡ് (പി.എച്ച്.സി മാനന്തവാടി), ജിതിൻ എസ്. ജറാഡ് (എം.ബി.ബി.എസ്. വിദ്യാർത്ഥി). പ്രാർത്ഥന: 5ന് രാവിലെ 8 ന് പുത്തൻകട ഉണ്ണിമിശിഹാ ദേവാലയത്തിൽ.
ഭവാനി
കല്ലമ്പലം : വെയിലൂർ ആനന്ദവിലാസത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ കെ. ഭവാനി (93) നിര്യാതയായി. മക്കൾ: സുഗതാദേവി, പരേതനായ നന്ദലാൽ, രമളകുമാരി, സുചിത്രാമണി, അജിത് കുമാർ, ഗീത. മരുമക്കൾ: തുളസീനാഥൻ, സുഗന്ധി, രാജൻ, സുദേവൻ, സീന, ഗോപകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
സാവിത്രിഅമ്മ
കുടപ്പനക്കുന്ന് :ഗോവിന്ദൻ സ്മാരക മന്ദിരത്തിൽ പരേതനായ ജി. ചെല്ലപ്പൻ നായരുടെ ഭാര്യ ടി. സാവിത്രിഅമ്മ (91) നിര്യാതയായി. മക്കൾ: അംബിക, ഗോപിനാഥൻ, ഗോവിന്ദബാബു, വിജയകുമാരി, ശ്രീകുമാർ. മരുമക്കൾ: പരേതനായ ഗോപിനാഥൻ നായർ, ഇന്ദിരാദേവി, ഇന്ദിരാദേവി, പരേതനായ രാമചന്ദ്രൻനായർ. സഞ്ചയനം: 8ന് രാവിലെ 8.30ന്.
കേശവൻ
കാരേറ്റ് : ആറാംത്താനം കെ.വി. നിതിൻ നിവാസിൽ ബി. കേശവൻ (70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: നിതിൻ , നിധി. മരുമകൻ: സുനിൽ. സഞ്ചയനം: 4ന് രാവിലെ 9ന്.