network-issue

തിരുവനന്തപുരം: കമ്പ്യൂട്ടർ തകരാറിലായതുമൂലം മാസത്തെ ആദ്യ പ്രവൃത്തി ദിവസമായ ഇന്നലെ സംസ്ഥാനത്തെ ട്രഷറികളിലെ പ്രവർത്തനം താറുമാറായി. ഇതോടെ നൂറു കണക്കിന് പേർ പെൻഷൻ കിട്ടാതെ വലഞ്ഞു. പലയിടത്തും പെൻഷൻകാരും മറ്ര് ആവശ്യങ്ങൾക്കായി ട്രഷറിയിലെത്തിയവരും ജീവനക്കാരോട് തട്ടിക്കയറുന്ന സ്ഥിതിയുണ്ടായി. സർക്കാർ ജീവനക്കാരുടെ ശമ്പള ബില്ലുകളിൽ പലതും ഇന്നലെ പാസ്സാക്കാൻ കഴിഞ്ഞില്ല. ട്രഷറികളിലെ കമ്പ്യൂട്ടർ സംവിധാനം തിരക്കുള്ള ദിവസങ്ങളിൽ താറുമാറാകുന്നത് പതിവാണ്. പുതിയ സെർവർ കൊണ്ടുവന്നെങ്കിലും അത് ഇതുവരെ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.