തിരുവനന്തപുരം : ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ യു.ജി.സി - എൻ.എസ്. ക്യു.എഫ് തൊഴിൽ നൈപുണ്യ കോഴ്സുകൾ അനുവദിച്ചു. 2020-2021 അദ്ധ്യയന വർഷത്തേക്ക് കണ്ടന്റ് റൈറ്റിംഗ് ഫോർ ഡിജിറ്റൽ മീഡിയ, റോബോട്ടിക് സ്, യോഗ ആൻഡ് സെൽഫ് എംപവർമെന്റ് ടെക്നിക്സ്, കൗൺസലിംഗ് ആൻഡ് ഗൈഡൻസ് ഫോർ ജെറിയാട്രിക് കെയർ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് യൂസിംഗ് ടാലി, ബ്യൂട്ടീഷ്യൻ കോഴ്സ്, കളിനറി ആർട്സ് ,വെബ് ഡിസൈനിംഗ് എന്നീ 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളും ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, അനാലിസിസ് ഒഫ് സോയിൽ ആൻഡ് വാട്ടർ എന്നീ ഒരുവർഷ പി.ജി ഡിപ്ളോമ കോഴ്സുകളുമാണ് അനുവദിച്ചിട്ടുള്ളത്. സർട്ടിഫിക്കറ്റ് കോഴ്സിന് 10, പ്ളസ്ടു പാസും പി.ജി. ഡിപ്ളോമ കോഴ്സുകൾക്ക് ബിരുദവുമാണ് അടിസ്ഥാന യോഗ്യത. കോഴ്സുകളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾക്കും കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനും www.sncollegechempazhanthy.ac.in എന്ന കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക. നവം. 15 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഫോൺ: 8075172124, 8921278138.