തിരുവനന്തപുരം: ലെെഫ് മിഷൻ അഴിമതിക്കേസിൽ സ്വപ്നാ സുരേഷിനെ വിജിലൻസ് ആറാം പ്രതിയാക്കി. സരിത്, സന്ദീപ് നായർ എന്നിവർ ഏഴും എട്ടും പ്രതികളാണ്. സെപ്തംബർ ഒന്നിനാണ് വിജിലൻസ് ലൈഫ് കോഴയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കാട്ടാക്കട സ്വദേശി പ്രവീൺ രാജിൽ നിന്ന് ഐ ഫോൺ പിടിച്ചെടുത്തതിന്റെ വിവരങ്ങളും കോടതിയിൽ സമർപ്പിച്ചു.