തിരുവനന്തപുരം: കേരള ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ ഡിസംബർ എട്ട് മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുള്ള പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in ലെ KGTE2020 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും, തിയതിയും തിരഞ്ഞെടുക്കാം. ഫീസടയ്ക്കാനും സമയക്രമം തിരഞ്ഞെടുക്കാനുമുള്ള അവസരം ഒൻപതു മുതൽ 20 വരെ വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷാ ഫീസ് ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും ആണ്.