democratical-kerala-congr

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഘടക കക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിന് സ്‌കൂട്ടർ ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രജിസ്‌റ്റേർഡ് പാർട്ടിയായി ജനാധിപത്യ കേരള കോൺഗ്രസിനെ അംഗീകരിച്ച സാഹചര്യത്തിലാണ് ചിഹ്നം അനുവദിച്ചത്.