തിരുവനന്തപുരം : തൊഴിലാളികളെ സ്ഥിരപ്പെടുത്തൽ, മിനിമംകൂലി നടപ്പിലാക്കൽ തുടങ്ങിയ 30 ആവശ്യങ്ങൾ നേടിയെടുക്കാനായി ഇന്ന് എ.ഐ.ടി.യു.സി തെരുവ് സമരം നടത്തും.ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമരം. അവകാശപത്രിക അംഗീകരിക്കുന്നതിനൊപ്പം തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട കൊവിഡ് ധനസഹായം ഉടൻ നൽകണമെന്നും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാറും പ്രസിഡന്റ്‌ സോളമൻ വെട്ടുകാടും ആവശ്യപ്പെട്ടു.