നായികയെന്നതിനേക്കാൾ ബാലതാരമായി മലയാള സിനിമാ പ്രേക്ഷകരുടെ ഹദയങ്ങളിൽ ഇടംപിടിച്ച സനുഷ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. തന്റെ 26-ാം വയസിൽ താത്തിന്റെ കൂടുതൽ സിനിമാ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വളരെ ലളിതമായുള്ള പിറന്നാൾ ആഘോഷമായിരിക്കും സംഘടിപ്പിക്കുന്നത്. ബാലതാരമായാണ് സനുഷ ചലച്ചിത്രരംഗത്ത് കടന്നുവരുന്നത്. മികച്ച ബാലതാരത്തിനുള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു. എന്റെ വീട് അപ്പൂന്റേം, കാഴ്ച, മാമ്പഴക്കാലം എന്നിവയിലെ അഭിനയം പ്രത്യേക ശ്രദ്ധ നേടി. വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചലച്ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ദിലീപ് നായകനായി അഭിനയിച്ച മിസ്റ്റർ മരുമകൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിച്ചത്. തുടന്ന് ഇഡിയറ്റ്സ്, അലക്സ് പാണ്ഡ്യൻ, സക്കറിയയുടെ ഗഭിണികൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.മലയാള സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്ന താരത്തിന്റെ പുതിയ ചിത്രം ഉടൻ ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ലോക്ക്ഡൗൺ കാലത്ത് താൻ വിഷാദ രോഗത്തിന് അടിമപ്പെട്ടുവെന്ന് വെളിപ്പെടുത്തി താരം രംഗത്ത് വന്നിരുന്നു.