pcj

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഉടൻ നടത്തരുതെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ പി.സി. ജോർജ് എം.എൽ.എയുടെ ഉപവാസം. ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശതിരഞ്ഞെടുപ്പും നടത്തിയാൽ മതിയെന്നുമാണ് ആവശ്യം.ജനപ്രതിനിധികളല്ല, ജനങ്ങളുടെ ജീവനാണ് മുഖ്യം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ തന്നെ ഏകദേശം ഒരു ലക്ഷത്തിന് മുകളിൽ വരും. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പി.സി. ജോർജിന്റെ ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റിവച്ചു.