വെഞ്ഞാറമൂട്:സംസ്ഥാന സർക്കാരിന്റെ വ്യാപാര ദ്രോഹ നയങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റ് കമ്മിറ്റി നെല്ലനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ യൂണിറ്റ് പ്രസിഡന്റ് ബാബു കെ.സിതാര ഉദ്ഘാടനം ചെയ്തു. രാജശേഖരൻ നായർ,ഷാജഹാൻ പൂരം, മോഹനൻ,സാലി മാമൂട്,ഷറഫുദ്ദീൻ,കൃഷ്ണൻ,സുന്ദരാക്ഷൻ,ഡോ.ജയകുമാർ താലം തുടങ്ങിയവർ പങ്കെടുത്തു.