garu

വെഞ്ഞാറമൂട് :കൊവിഡ് അതിജീവനത്തിന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി ജനത ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.കെ.പി.എസ്.ടി.എ തേമ്പാംമൂട് യുണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ ബാഗ്, കുട, പേനകൾ,ജോമെട്രിബോക്സ്, നോട്ടുബുക്കുകൾ എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ഡി.സി.സി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ്,കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.പുരുക്ഷോത്തമൻ, കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രദീപ് നാരായൺ,ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അബ്ദുൽഅസീസ്, രമേശൻ നായർ, കെ. പി .എസ്. റ്റി. എ ഭാരവാഹികളായ വി.പി സുനിൽ കുമാർ, എൻ.സാബു, സി.എസ് വിനോദ്, ടി.യു സഞ്ജീവ്, പി.രാജേഷ്, ജി.എസ് ബിനു, എച്ച്.ഹസീന ബീവി തുടങ്ങിയവർ പങ്കെടുത്തു.