കല്ലറ : പിക്കപ്പ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികനായ വിമുക്തഭടൻ മരിച്ചു. കല്ലറ ചൂട്ടക്കാവ് ഗോപികയിൽ മണിലാൽ (മണി ,55 ) ആണ് മരിച്ചത്. കല്ലറ തറട്ട ജംഗ്ഷനിൽ തിങ്കളാഴ്ച വൈകിട്ട് 7 നായിരുന്നു അപകടം. വീട്ടിൽ നിന്ന് കല്ലറയിലേയ്ക്ക് വരുകയായിരുന്നു മണിലാൽ. അതേ ദിശയിൽ വരുകയായിരുന്ന പിക് അപ്പ് നിയന്ത്രണം വിട്ട് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ മണിലാലിനെ നാട്ടുകാർ കല്ലറയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജയ. മക്കൾ: ഗോപിക, മേഖ.