കല്ലമ്പലം:ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ ശ്രീനാരായണപുരത്ത് പുതുതായി ആരംഭിക്കുന്ന വെറ്ററിനറി സബ് സെന്ററിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി ഓൺലൈനിലൂടെ നിർവഹിച്ചു.തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നാട മുറിച്ച് സബ് സെന്റർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.വാർഡ് അംഗത്തിന്റെ ശ്രമഫലമായി സ്വകാര്യ വ്യക്തി നൽകിയ ഭൂമിയിലാണ് സബ് സെന്ററിന് മന്ദിരം നിർമ്മിച്ചത്.അജിത രാജമണി, ആർ.രഞ്ജിത്ത്,രഹ്നനസീർ,ജി.രതീഷ്,എൻ.അജി,എസ്.സുനിൽകുമാർ,ഡി.അനിൽകുമാർ, ബി.ദിലീപ്, പി.എസ്.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.