dd

കായംകുളം: കായംകുളത്ത് സി.പി.എം പ്രവർത്തകനായിരുന്ന സിയാദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചു. 74 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കിയത് .

ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന്റെ മേൽനോട്ടത്തിൽ ഡിവൈ,എസ്.പി അലക്സ് ബേബി ,ഇൻസ്‌പെക്ടർ വൈ.ഷാഫി എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷണം നടത്തിയത് .107സാക്ഷി മൊഴികളും 68 റിക്കാർഡുകളും 32 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രധാന സാക്ഷികളുടെ 164 സ്റ്റേറ്റ്മെന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

38 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന വെറ്റ മുജീബിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയത്. കോൺഗ്രസിന്റെ നഗരസഭ കൗൺസിലർ കാവിൽ നിസാം ഉൾപ്പെടെ നാലു പ്രതികളാണ് കേസിലുള്ളത്. ഒന്നും രണ്ടും പ്രതികൾ ഇപ്പോഴും റിമാൻഡിൽ ആണ്. പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ റെജി, പ്രസാദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.