വർക്കല:ഇലകമൺ ഗ്രാമപഞ്ചായത്തിലെ കായൽപ്പുറം ഏലായിൽ നടന്ന കൊയ്ത്തുത്സവം അഡ്വ. വി. ജോയി എംഎൽഎ നിർവഹിച്ചു.കായൽപ്പുറം ഏലായിൽ ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്ന കായൽപ്പുറം കുത്തരിയുടെ വിതരണോദ്ഘാടനവും ഇതോടൊപ്പം നടന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി. എസ്. ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.സെൻസി,പഞ്ചായത്ത് അംഗങ്ങളായ കെ.കെ.രവീന്ദ്രനാഥ്,എൻ.സജിയ, ആർ.സൂര്യ,അയിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻ,എസ്.അനിത,സജീവ് തുടങ്ങിയവർ സംബന്ധിച്ചു.