തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് നിമിഷ സജയൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതിലൂടെയും നിമിഷ എന്നും ശ്രദ്ധ നേടിയിരുന്നു. ചോല, ഈട, നാൽപത്തിയൊന്ന്, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താൻ എടുക്കുന്ന നിലപാടുകളിൽ ഉറച്ചുനിൽക്കുകയും അവ സോഷ്യൽ മീഡിയയിൽ തുറന്നു പറയാനും നിമിഷ മടിച്ചിരുന്നില്ല. ഇപ്പോൾ താരത്തിന്റെ ബോൾഡ് ലൂക്കിലുള്ള ഫോട്ടോസ് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.