ന്യൂഡൽഹി: ബാങ്ക് സർവീസ് ചാർജുകൾ കൂട്ടിയെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 66.4 കോടി വരുന്ന ബേസിക് സേവിംഗ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബി.എസ്. ബി.ഡി) അക്കൗണ്ടുകളിലൊന്നും ഒരു വിധത്തിലുള്ള സർവീസ് ചാർജും ഈടാക്കുന്നില്ല. ബി.എസ്. ബി.ഡിയിൽ പെടുന്ന 41.3 കോടി ജൻധൻ അക്കൗണ്ടുകളിലും സർവീസ് ചാർജില്ല. എസ്. ബി അക്കൗണ്ടുകൾ , കറന്റ് അക്കൗണ്ടുകൾ, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾ, ഒ.ഡി അക്കൗണ്ടുകൾ എന്നിവയ്ക്ക് നിലവിലുള്ള സർവീസ് ചാർജുകൾ തുടരും.