mullappally

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാർ കേസിലെ പരാതിക്കാരി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിയ്ക്ക് അടിസ്ഥാനമായ വിവാദ പ്രസംഗം പൊലീസ് പരിശോധിക്കും. കഴിഞ്ഞദിവസം ഡി.ജി.പി ലോക്‌നാഥ് ബഹ്റയ്ക്ക് ലഭിച്ച പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ്ക്ക് കൈമാറിയിരുന്നു. ഞായറാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ യു.ഡി.എഫിന്റെ സമരവേദിയിലായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പ്രസംഗം. തുടർന്ന് അതേ വേദിയിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.