തിരുവനന്തപുരം: വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും ജനങ്ങളെയും മറന്നുള്ള സർക്കാരിന്റെ വിദ്യാഭ്യാസ നയം തിരുത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെ എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് സർക്കാർ എന്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞമാണ് നടത്തുന്നതെന്നും ഉമ്മൻചാണ്ടി ചോദിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലട ഗിരീഷ് അദ്ധ്യക്ഷനായിരുന്നു. എം.എൽ.എമാരായ പി.സി. ജോർജ്, വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. മണി കൊല്ലം, ടി.ഒ. ഭാസ്‌കർ, എ.എ. ഹമീദ്, വി.വി. ഉല്ലാസ് രാജ്, കെ. ഗുലാബ് ഖാൻ, ബൈജു പണിക്കർ, പി. പ്രകാശ് കുമാർ, പൂഴനാട് സുരേന്ദ്രൻ, ഫാ. ചാൾസ് ലയോൺ, ഫാ. വർക്കി ആറ്റുപറമ്പിൽ, എം. സലാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.