തിരുവനന്തപുരം: സപ്ളൈകോയ്ക്ക് ലൈസൻസ് നൽകി റേഷൻ കട ആരംഭിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സിയുടെ കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ തീരുമാന പ്രകാരം ഒരു വിഭാഗം റേഷൻ വ്യാപാരികൾ ഇന്നലെ മുഴുവൻ സമയവം കടകളടച്ചിട്ടു. ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോയിയേഷനും വൈകിട്ട് മൂന്നു മുതൽ ഏഴുവരെയാണ് കടകളടച്ച് പ്രതിഷേധിച്ച്. വ്യാപാരികൾ കരിദിനവും ആചരിച്ചു. റേഷൻ കടകളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണിതെന്നാണ് വ്യാപാരി സംഘടനകൾ പറയുന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.