covid

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 654 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.563 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 467 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധ. 20 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ജില്ലയിൽ എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റിങ്ങൽ സ്വദേശി അബ്ദുൾ അസീസ് (72), പൂവച്ചൽ സ്വദേശി ഗംഗാധരൻ (82), കുലശേഖരം സ്വദേശി അശ്വിൻ (23), പാപ്പനംകോട് സ്വദേശിനി സരോജിനി (85), വിഴിഞ്ഞം സ്വദേശി മേക്കട്ടൺ (41), കാരോട് സ്വദേശി കരുണാകരൻ (75), തൈക്കാട് സ്വദേശി രാമചന്ദ്രൻ പിള്ള (64), ഒറ്റശേഖരമംഗലം സ്വദേശി അജിത്കുമാർ (62) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗലക്ഷണങ്ങളെത്തുടർന്ന് 1,442 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,044 പേർ വീടുകളിലും 206 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. 1,715 പേർ നിരീക്ഷണകാലയളവ് പൂർത്തിയാക്കി. നിലവിൽ 8,457 പേരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.