malayinkil

മലയിൻകീഴ് : കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇടതുസർക്കാരിന് കഴിയുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസ് വിളവൂർക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി. രാമൻകുട്ടിനായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മലയം മധുസൂദനൻനായരുടെ അദ്ധ്യക്ഷതയിൽ മലയത്ത് ചേർന്ന യോഗത്തിൽ എം. വിൻസെന്റ് എം.എൽ.എ, മുൻ സ്പീക്കർ എൻ. ശക്തൻ, കെ.പി.സി.സി സെക്രട്ടറി ആർ.വി. രാജേഷ്, എം.ആർ. ബൈജു, എം. മണികണ്ഠൻ, പേയാട് ശശി, ബി.എൻ. ശ്യാംകുമാർ, എൻ.ബി. ജയകുമാർ, മരിയാപുരം ശ്രീകുമാർ, വിളപ്പിൽ ബാബുകുമാർ, മലയം രാകേഷ്, ജെ. അഭിജിത്ത്, മൂലത്തോപ്പ് ജയകുമാർ, എസ്. ശോഭനകുമാരി എന്നിവർ സംസാരിച്ചു. നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയെ കോൺഗ്രസ് വിളവൂർക്കൽ, പെരുകാവ് മണ്ഡലം കമ്മിറ്റികൾ ആദരിച്ചു.