over-sped

തിരുവനന്തപുരം: വേഗപരിധി ലംഘിച്ചതിന് കാമറാദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പിഴ ചുമത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത് പരാതിക്കാരന്റെ കാര്യത്തിൽ മാത്രമാണെന്ന് പൊലീസ് അറിയിച്ചു. കൊല്ലം ജില്ലയിലെ കുളക്കടയിൽ വേഗപരിധി ലംഘിച്ച വ്യക്തിക്ക് പിഴ അടയ്ക്കാൻ പൊലീസിന്റെ ഹൈടെക്ക് ട്രാഫിക് എൻഫോഴ്സ്‌മെന്റ് കൺട്രോൾ റൂം സെപ്തംബർ 29ന് ചാർജ് മെമ്മോ നൽകിയിരുന്നു. ഇതിനെതിരെ ആ വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും ഇതിൻമേലുള്ള നടപടി മൂന്നാഴ്ചത്തേയ്ക്ക് ഹൈക്കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു. ഉത്തരവ് പരാതിക്കാരന് മാത്രമായിരിക്കും ബാധകം.