തിരുവനന്തപുരം:എസ്.ഐ.യു.സി വിദ്യാഭ്യാസ സംവരണം പുനഃസ്ഥാപിക്കണമെന്ന് ദക്ഷിണ കേരള മഹായിടവക ആക്ഷൻ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. 2019 ജനുവരി 20ലെ സർക്കാർ ഉത്തരവിലൂടെയാണ് ലഭിച്ചുകൊണ്ടിരുന്ന സംവരണം എസ്.ഐ.യു.സി വിഭാഗത്തിന് നഷ്ടമായത്. 2020ലെ എം.ബി.ബി.എസ് അഡ്മിഷൻ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വിഭാഗത്തിനുണ്ടായിരുന്ന അവകാശങ്ങൾ നിക്ഷേധിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിച്ച് കാരക്കോണം മെഡിക്കൽ കോളേജിൽ എസ്.ഐ.യു.സി വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.ആക്ഷൻ കൗൺസിൽ കേന്ദ്ര കമ്മിറ്റിയിൽ പ്രസിഡന്റ് ഡോ.എസ്.ദേവനേശൻ അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരികളായ പ്രൊഫ.എച്ച്. ഈശാ ബോസ്,​ പ്രൊഫ.ജെ. ജോൺ,​ ജി.സൈറസ്,​ എ.ഇ ഗ്ലാഡ്സ്റ്റൺ,​ ജനറൽ സെക്രട്ടറി ഡി.എസ് ബാബു,​ ട്രഷറർ എൻ.ജയരാജ്,​ സി.ആർ അലക്സ്,​ അശ്വിൻ ഇ ഹാംലേറ്റ് എന്നിവർ സംസാരിച്ചു. 2500 പേരെടങ്ങുന്ന ആക്ഷൻ കൗൺസിലിനും രൂപം നൽകിയിട്ടുണ്ട്.