mmm

അന്തിക്കാട്: യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ തള്ളിയ കേസിൽ കായ്ക്കുരു രാഗേഷിന്റെ കൂട്ടാളി അറസ്റ്റിൽ. കഴിഞ്ഞ സെപ്തംബർ 20ന് രാത്രി നിരവധി കേസുകളിൽ പ്രതിയായ കായ്ക്കുരു രാഗേഷിന്റെ നേതൃത്വത്തിൽ ആലപ്പാട് പെരിങ്ങോട്ടുകര എന്നിവിടങ്ങളിൽ നിന്നും ജയദാസൻ, പ്രദീഷ് എന്നീ യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി വഴിയിൽ തള്ളിയിരുന്നു. ഈ കേസിലാണ് കാഞ്ഞാണി പള്ളിയിൽ വീട്ടിൽ പ്രത്യുഷിനെ (22) അന്തിക്കാട് ഇൻസ്‌പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിൽ എസ്.ഐ: കെ.എസ്. സുശാന്ത് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിൽപ്പന, കവർച്ച അടക്കം നിരവധി സ്റ്റേഷനുകളിലായി 54 കേസുകളിൽ പ്രതിയാണ് കായ്ക്കുരു രാഗേഷ്. എ.എസ്.ഐ: സുമൽ, എസ്.പി.സി.ഒമാരായ കെ.എസ്. റഷീദ്, പി.എക്‌സ്‌. സോണി, സി.പി.ഒമാരായ കെ.ബി. ഷറഫുദ്ദീൻ, എം.ആർ. സുജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.