കൊല്ലം: വഴിത്തർക്കത്തിന്റെ പേരിൽ യുവാവിനെ ഇരുമ്പ് വടിക്ക് അടിച്ചും കുത്തിയും പരിക്കേൽപ്പിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ ഒരു വർഷത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പിടികൂടി. മുഖത്തല കുറുമണ്ണ വലിയമാടത്തിൽ വടക്കതിൽ വീട്ടിൽ വിവേകാണ് (24) അറസ്റ്റിലായത്.
2019 ജൂണിൽ വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് പരിസരവാസിയായ യുവാവിനെ വിവേകും സംഘവും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ പിടികൂടാനായില്ല.
തുടർന്ന് തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ്.ഐ സുജിത് ജി. നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് വിവേകിനെ പിടികൂടിയത്. പ്രതിയെ കൊല്ലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.