പത്തനാപുരം: പത്തനാപുരം പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി പിടിയിൽ. പുന്നല പിറമല ഇഞ്ചക്കുഴി പുത്തൻവീട്ടിൽ അഖിലാ (30)ണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച ആറ് പൊതി കഞ്ചാവുമായി പത്തനാപുരം ലാസർ പളളിക്ക് സമീപത്ത് നിന്നാണ് പൊലീസ് അഖിലിനെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം പുനലൂർ പൊലീസ് സ്റ്റേഷനിലെ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുന്നതിനായി എത്തിയപ്പോഴാണ് ഇയാൾ ഇരുട്ടിന്റെ മറവിൽ ഓടി രക്ഷപെട്ടത് .നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.