കൊച്ചി: വർദ്ധിച്ചുവരുന്ന ഭീകരവാദ - മതമൗലികവാദ പ്രവർത്തനങ്ങളെയും പിന്നിൽ പ്രവർത്തിക്കുന്നവരെയും പിന്തുണയ്ക്കുന്നവരെയും കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരെ പൊരുതണമെന്ന് കെ.സി.ബി.സി ജാഗ്രത കമ്മിഷൻ ആഹ്വാനം ചെയ്തു. ലോകരാജ്യങ്ങളുടെയും ആഗോള മതേതര സമൂഹത്തിന്റെയും ഒത്തൊരുമിച്ചുള്ള പരിശ്രമത്തിലൂടെയേ തീവ്രവാദത്തെ ഇല്ലാതാക്കാൻ കഴിയൂ. ലോകം മുഴുവൻ നിറയുന്ന ആശങ്കയെ മുഖവിലയ്ക്കെടുത്ത് മതമൗലികവാദത്തെയും ഭീകരവാദത്തെയും തള്ളിപ്പറയാൻ മുസ്ളീം സമൂഹം രംഗത്ത് വരണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.