തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിനുള്ള ടെൻഡർ സമർപ്പിക്കാനുള്ള തീയതി കഴിഞ്ഞ മാസം 15 ന് ആരംഭിച്ചെങ്കിലും ഇതുവരെ ആരും ടെൻഡർ സമർപ്പിച്ചില്ല. ഈ മാസം 25 ന് ഉച്ചയ്ക്ക് ഒരു മണിവരെ ടെൻഡർ സമർപ്പിക്കാൻ സമയമുണ്ട്. അവസാന ദിവസങ്ങളിൽ അപേക്ഷ വരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. 30നാണ് ഏജൻസിയെ തിരഞ്ഞെടുക്കേണ്ടത്.
മെഡിസെപ് പദ്ധതി ജനുവരി ഒന്നിനാരംഭിക്കാനാണ് തീരുമാനം.
പദ്ധതിയിൽ ചേരുന്നവർക്കുള്ള വാർഷിക പ്രീമിയം 6000 രൂപയാണ്. വർഷം മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. പാർട്ട് ടൈം ജീവനക്കാർക്കും പങ്കാളിയാകാം. നേരത്തെ ടെൻഡർ ലഭിച്ചിരുന്ന റിലയൻസ് കമ്പനി മെഡിസെപ് നടത്തിപ്പിൽ നിന്ന് പിൻവാങ്ങിയിരുന്നു.