തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്, നോൺമെട്രിക് ട്രേഡുകളിലേക്ക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 20ന് വൈകിട്ട് അഞ്ച് വരെ നീട്ടി. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, ഐ.ടി.ഐ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും.