തിരുവനന്തപുരം: ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഓൺലൈനാക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നതിനുപയോഗിക്കുന്ന സങ്കേതം, സുവേഗ സോഫ്ട്വെയറുകളെ സമന്വയിപ്പിച്ചാവും പുതിയ സംവിധാനം. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തിറക്കി.