photo

പാലോട്:നിരവധി പ്രാവശ്യം നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഒന്നു മാകാതെ കാൽനട പോലും ദുഷ്കരമായ റോഡിന് ഒടുവിൽ വനം വകുപ്പിന്റെ ഇടപെടലിൽ നിർമ്മാണ അനുമതിയായി.പച്ച ക്ഷേത്രം വലിയ വേങ്കാട്ടുകോണം റോഡും ,പച്ച ക്ഷേത്രം ദ്രവ്യം വെട്ടിയ മൂല, കാലൻ കാവ് റോഡിനുമാണ് നിർമ്മാണാനുമതി വനംവകുപ്പ് നൽകിയത്.വർഷങ്ങളായി പ്രദേശവാസികളുടെ ഏക ആശ്രയമായ റോഡ് നിർമ്മാണത്തിന് അടിയന്തിര പ്രാധാന്യത്തോടെ നടപടി സ്വീകരിച്ച വനം വകുപ്പിന് നന്ദി രേഖപ്പെടുത്തുന്നതായി സി.പി.ഐ ലോക്കൽ സെക്രട്ടറി നവോദയ മോഹനൻ നായർ അറിയിച്ചു.