mla

വെള്ളനാട്:വെള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ പേവാർഡ് മന്ദിരം,ജനറൽ വാർഡ്,പാലിയേറ്റിവ് കെയർ സെന്റർ,ഡി അഡിക്ഷൻ സെന്റർ എന്നിവയുടെ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നിർവഹിച്ചു.കെ.എസ്.ശബരീനാഥൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പേവാർഡ് മന്ദിരം നിർമ്മിച്ചത്.കെ.എസ്.ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്‌ വെള്ളനാട് ശശി,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സി.ജ്യോതിഷ് കുമാർ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വെള്ളനാട് ശ്രീകണ്ഠൻ,ബിജുകുമാർ,ബിന്ദു,പഞ്ചായത്ത് മെമ്പർ ഗിരിജകുമാരി,മെഡിക്കൽ ഓഫീസർ ഡോ.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.