photo

പാലോട്:സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസുകൾക്ക് മുന്നിൽ നിരവധി ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ ധർണ സംഘടിപ്പിച്ചു.പാലോട് ഉപജില്ല ഓഫീസിന് മുന്നിൽ നടന്ന ധർണ കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം ഡി.സി.ബൈജു,ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.എം.മസൂദ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജയൻബാബു,എസ്.സുധീർ,കെ.രാകേഷ്, ആർ.ആർ.രെമിൽരാജ്,എസ്.പ്രകാശ്,മുഹമ്മദ് നിസാം,ക്ലീറ്റസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.