village-office

പാറശാല: കുളത്തൂരിൽ 44 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മന്ദിരത്തിന്റെ ശിലാസ്ഥാപനം വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.