തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു. പട്ടികജാതി സ്ത്രീ, പട്ടിക ജാതി, പട്ടികവർഗ സ്ത്രീ, പട്ടിക വർഗം, സ്ത്രീ സംവരണ സീറ്റുകളാണ് നിശ്ചയിച്ചത്. വിജ്ഞാപനങ്ങൾ www.sec.kerala.gov.in എന്ന വെബ് സൈറ്റിലുണ്ട്.