general

ബാലരാമപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്യാനപ്രകാരം കേരളത്തിലുടനീളം നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ബാലരാമപുരത്ത് ധർണ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് ഇ.എം.ബഷീർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി രത്നകല രത്നാകരൻ,​ ട്രഷറർ രാമപുരം മുരളി,​രക്ഷാധികാരി എൻ.ഹരിഹരൻ,​എ.എം.സുധീർ,​എച്ച്.എ.നൗഷാദ്,​പി.നസീർ എന്നിവർ സംബന്ധിച്ചു.