തിരുവനന്തപുരം:ജില്ലയിൽ പ്രവർത്തനസജ്ജമായ ആറു കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി കെ.കെ.ശൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.മുദാക്കൽ, മംഗലപുരം,പുതുകുറിച്ചി, തോണിപ്പാറ,മക്കോല,പൂന്തുറ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ആർദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തിൽ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിൽ 461 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. ബാക്കിയുള്ളവ എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു. ആർദ്രം മിഷന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.